Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Protest Bears Fruit

Idukki

ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഫ​ലം ക​ണ്ടു: തു​ര​ങ്ക​നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു

വെ​ള്ള​ത്തൂ​വ​ൽ: ജ​ന​വാ​സ മേ​ഖ​ല​യ്ക്കു ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന അ​പ്പ​ർ ചെ​ങ്കു​ളം ജ​ല​വൈ​ദ്യു​തി​പ​ദ്ധ​തി​യു​ടെ തു​ര​ങ്ക​നി​ർ​മാ​ണം ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചു. ട​ണ​ൽ നി​ർ​മാ​ണ​ത്തെ​ത്തു​ട​ന്ന് ചെ​ങ്കു​ളം, എ​ൽ​ക്കു​ന്ന്, വെ​ള്ള​ത്തൂ​വ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി മു​പ്പ​തോ​ളം വീ​ടു​ക​ളു​ടെ നി​ല​നി​ൽ​പ്പ് ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ 18 വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ൾ​ക്കും ത​റ​ക​ൾ​ക്കും വി​ള്ള​ൽ സം​ഭ​വി​ച്ചി​രു​ന്നു.

നി​ർ​മാ​ണ​സ​മ​യ​ത്തു ന​ട​ക്കു​ന്ന ഉ​ഗ്ര സ്പോ​ട​ന​ങ്ങ​ൾ പ​രി​സ​ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എ​ഫ്. രാ​ജ എം​എ​ൽ​എ​യു​ടെ​യും പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​നൊ​ടു​വി​ൽ നി​ർ​മാ​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ കെ​എ​സ്ഇ​ബി ത​യാ​റാ​കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up